Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
News

മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും

30 October 2021 07:40 PM

നവംബര്‍ ഒന്ന് മലയാള ദിനമായും ഏഴു വരെയുള്ള ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാ തല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനശേഷം ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷ ചെല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ചുമതലയുള്ള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി മലയാള ദിന സന്ദേശം നല്‍കും. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ സംബന്ധിക്കും. മലയാളത്തില്‍ മികച്ച ഫയല്‍ തയ്യാറാക്കിയിട്ടുള്ളവര്‍ക്ക് ഭരണ ഭാഷാ സമ്മാനം വാരാചരണ സമാപനത്തിന് നല്‍കും. ഇദ്ഘാടന യോഗത്തില്‍ ജീവനക്കാര്‍ക്ക് കേരള ഗാനം ആലപിക്കാം. മലയാളം ഭരണ ഭാഷയുടെ നേട്ടം എന്ന വിഷയത്തില്‍ 11 മണിക്ക് വെബിനാര്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരന്‍ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. മുരിക്കാശ്ശേരി പാവനാത്മ കോളേജ് അദ്ധ്യാപകന്‍ പ്രഫ. സന്തോഷ് ജോര്‍ജ് വിഷയം അവതരിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ സ്വാഗതം ആശംസിക്കും. അസി. എഡിറ്റര്‍ എന്‍.ബി ബിജു നന്ദി പറയും. വിവിധ വകുപ്പ് ജീവനക്കാര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാക്ഷരാത പ്രവര്‍ത്തകര്‍, സന്നദ്ധ സംഘനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാരാചരണ കാലയളവായ നവംബര്‍ ഏഴു വരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരളഗാനം, ‘മലയാളം ഭരണഭാഷയായാല്‍’ എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും ഒണ്‍ലൈനില്‍ സംഘടിപ്പിക്കും. ഉപന്യാസം മൂന്ന് ഫുള്‍സ്‌കാപ് പേജ് കവിയാന്‍ പാടില്ല. ഉപന്യാസത്തോടൊപ്പം പ്രധാന അദ്ധ്യാപകന്റെ വിദ്യാര്‍ത്ഥിയെന്നുള്ള സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം. എന്‍ട്രികള്‍ iprdidukki@gmail.com എന്ന വിലാസത്തിലേക്ക് നവംബര്‍ ആറിനകം അയക്കണം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration