ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ/കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.
ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയായ ശേഷം സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികൾ ആരംഭിക്കും. ഈ ഘട്ടത്തിൽ ഇതുവരെ അപേക്ഷ നൽകാത്തവർക്ക് പുതിയ അപേക്ഷ നൽകാനും നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കുന്നതിനും അവസരം ലഭിക്കും.