Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

കലക്ട്രേറ്റിൽ ദുരന്ത നിവാരണ പ്രതിജ്ഞാദിനം ആചരിച്ചു

13 October 2021 07:45 PM

‘ഒരുമിച്ച് മാത്രം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ ഭാഗമായി കലക്ട്രേറ്റിൽ ദുരന്ത നിവാരണ പ്രതിജ്ഞാദിനം ആചരിച്ചു. തൃശൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.


ദുരന്തമുഖങ്ങളിൽ എല്ലാ വിഭാഗങ്ങളുടെയും ഒത്തൊരുമയാണ് വേണ്ടതെന്നും ഇതിനായി എല്ലാവരും കൈകോർത്ത് പ്രവർത്തിക്കണമെന്നും കലക്ടർ പറഞ്ഞു. തൃശൂർ ജില്ലയിൽ പല പ്രദേശങ്ങളിലും ദുരന്തസാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ ധാരണകളോട് കൂടിയുള്ള പ്രവർത്തനമാണ് വേണ്ടതെന്നും കലക്ടർ കൂട്ടിചേർത്തു.


കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എ ഡി എം റെജി പി ജോസഫ്, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ മധുസൂദനൻ ഐ ജെ, ജില്ലാ പ്ലാനിംഗ് ഓഫീസർ പ്രതിനിധിയായ റിസർച്ച് ഓഫീസർ അരുൺ എ എസ്, ഹസാർഡ് അനലിസ്റ്റ് സുസ്മി, ജില്ലാ ദുരന്ത നിവാരണ പ്ലാൻ കോർഡിനേറ്റർ നൗഷബ നാസ് എന്നിവർ പങ്കെടുത്തു. ദുരന്ത ലഘൂകരണ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ദുരന്തനിവാരണ പ്രതിജ്ഞ ചൊല്ലി.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ നേതൃത്വത്തിൽ ദുരന്ത വ്യാപനവും ആഘാതവും പരമാവധി കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളാണ് സെന്റൈ ഫ്രെയിംവർക്ക് ഫോർ ഡിസാസ്റ്റർ റിഡക്ഷൻ( Sendai Framework For Disaster Reduction) 2015 – 2030 മുന്നോട്ടു വയ്ക്കുന്നത്. 2016ൽ ആരംഭിച്ച സെന്റൈ സെവൻ ക്യാമ്പയ്ൻസ് (Sendai Seven Campaigns) ഏഴു വർഷങ്ങളിലായി ഏഴു ടാർഗെറ്റുകളിലാണ് ക്യാമ്പയിൻ നടത്തി വരുന്നത്. ക്യാമ്പയിന്റെ ഈ വർഷത്തെ തീമാണ് ഒരുമിച്ച് മാത്രം (ONLY TOGETHER).


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration