Monday, May 13, 2024
 
 
⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന്
News

ഫസ്റ്റ്ബെല്ലില്‍ തിങ്കള്‍ മുതല്‍ പുതിയ സമയക്രമം

12 August 2021 08:05 PM

ആഗസ്റ്റ് 19 മുതല്‍ 23 വരെ ക്ലാസില്ല


തിരുവനന്തപുരം :  കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂര്‍ണമാകും. ശനിയാഴ്ച (ആഗസ്റ്റ് 14) 1 മുതല്‍ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രത്യേകമായി സംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടര്‍ച്ചയായാണ് ആ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തില്‍ സംപ്രേഷണം ചെയ്യും.

തിങ്കളാഴ്ച്ച (ആഗസ്റ്റ് 16) ആരംഭിക്കുന്ന 6 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെ പത്താം ക്ലാസും (നാല് ക്ലാസുകള്‍) 10 മണിക്ക് ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതല്‍ ഒരു മണി വരെ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്ക് യഥാക്രമം സംപ്രേഷണം ചെയ്യും. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30ന് ശേഷമായിരിക്കും.

ആഗസ്റ്റ് 19 മുതല്‍ 23 വരെ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ക്ക് അവധിയായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വണ്‍ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകള്‍ പുനഃരാരംഭിക്കുക. ക്ലാസുകളും പ്ലസ് വണ്‍ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration