Monday, May 13, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും

29 July 2021 05:25 PM

പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നടന്നുവരുന്ന ‘ഫസ്റ്റ്‌ബെൽ 2.0’ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു ക്ലാസുകൾക്ക് പകരം   പ്ലസ് വൺ റിവിഷൻ ക്ലാസുകളായിരിക്കും ശനിയാഴ്ച മുതൽ ഇതേ സമയം സംപ്രേഷണം ചെയ്യുക.  ആഗസ്റ്റ് രണ്ടാം വാരത്തോടെ മുഴുവൻ റിവിഷൻ ക്ലാസുകളും പൂർത്തിയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷമേ പ്ലസ് ടു ക്ലാസുകൾ തുടർന്ന് കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കുകയുള്ളു.


നിലവിൽ പൊതുവിഭാഗം ക്ലാസുകൾ ഇംഗ്ലീഷ് പദങ്ങൾ കൂടി ഉൾപ്പെടുത്തി ഭൂരിഭാഗവും മലയാളത്തിലാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം പൂർണമായും ഇംഗ്ലീഷ് മീഡിയത്തിലുള്ള ക്ലാസുകളും ശനിയാഴ്ച മുതൽ പുതുതായി സംപ്രേഷണം തുടങ്ങും.  പൊതുക്ലാസുകളുടെ അതേ രൂപത്തിലുള്ള വിവർത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ.  മറിച്ച് പൊതുവിഭാഗം ക്ലാസുകൾ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾക്ക് ഒരു വിഷയത്തിലെ നിശ്ചിത എണ്ണം ക്ലാസുകൾ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂർണമായും ഇംഗ്ലീഷിൽ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്.  ഇത് മലയാളം മീഡിയം കുട്ടികൾക്കും പ്രയോജനപ്രദമാകും.


തമിഴ്, കന്നട മീഡിയം പ്രത്യേകം ക്ലാസുകൾ കഴിഞ്ഞ വർഷം മുതൽ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിവരുന്നുണ്ട്.  ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ തുടക്കം എന്ന നിലയിൽ ശനിയാഴ്ച ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പതിനഞ്ചു ക്ലാസുകളാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഫോക്കസ് ഏരിയ അധിഷ്ഠിതമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഓരോ വിഷയവും അര മണിക്കൂർ ദൈർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് നടത്തുക.


റിവിഷൻ ക്ലാസുകൾക്കൊപ്പം ഓഡിയോ ബുക്കുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു പുറമെ പൊതുപരീക്ഷയ്ക്ക് മുമ്പ് ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നടത്തുമെന്നും കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.  എം.പി.3 ഫോർമാറ്റിലുള്ള ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന പ്രതീതിയിൽ പല തവണ കേട്ട് പഠിക്കാൻ കുട്ടികളെ സഹായിക്കും.  വളരെയെളുപ്പം ക്യു.ആർ. കോഡ് ഉൾപ്പെടെ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഓഡിയോ ബുക്കുകൾ കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസുകളും റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളുമെല്ലാം www.firstbell.kite.kerala.gov.in ൽ ലഭ്യമാകും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration