
അദാനിയെക്കുറിച്ചുളള ചോദ്യത്തിന് യുഎസിലും പ്രധാനമന്ത്രി മോദിക്ക് മൗനം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുളള കുടിക്കാഴ്ചയിൽ ഗൗതം അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചർച്ചയായിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തിപരമായ കാര്യങ്ങൾ ഉഭയകക്ഷി യോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രംപ്–മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്കെതിരെ യുഎസ് പ്രോസിക്യൂട്ടർമാർ ചുമത്തിയ കൈക്കൂലി, വഞ്ചന കുറ്റങ്ങളെ കുറിച്ചുളള ചോദ്യത്തിൽ നിന്നാണ് നരേന്ദ്ര മോദി ഒഴിഞ്ഞുമാറിയത്.