
കടലിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
തൃക്കുന്നപ്പുഴ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചേർത്തല ചെത്തി കാരക്കാട്ട് മോളി (58) ആണ് മരിച്ചത്. അഴുകിയ നിലയിലുള്ള മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്. തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.