കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഓഖ്ല മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ അമാനത്തുള്ള ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു. വഖഫ് ബോര്‍ഡില്‍ നിയമനങ്ങള്‍ നടത്തിയതിലും സ്വത്തുക്കള്‍ വിറ്റതിലും ക്രമക്കേടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. നേരത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു അമാനത്തുള്ള ഖാന്‍.