ഒഡിഷ സ്വദേശി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് ചലച്ചിത്ര നടൻ
ഒഡിഷ സ്വദേശി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് ചലച്ചിത്ര നടൻ. പതിനാലോളം സിനിമകളിൽ വിനോദ് മുഖം കാണിച്ചിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങളിൽ അടക്കം വിനോദ് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽക്കേ നടൻ ആകണമെന്ന ആഗ്രഹം വിനോദിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജോലി സമയങ്ങൾക്കിടയിലും വിനോദ് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിലായിരുന്നു.
പുലിമുരുകൻ, ജോസഫ്, ഗ്യാങ്‌സ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ വിനോദ് വേഷമിട്ടിട്ടുണ്ട്. ചൊവ്വാഴ്ച ആറ് മണിയോടെയാണ് ടിക്കറ്റ് ചോദിച്ചതിന് ടി ടി ഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. തൃശൂർ വെളപ്പായയിൽ വെച്ചായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതുമായ ബന്ധപ്പെട്ട തർക്കമായിരുന്നു കൊലപാതക കാരണം. സംഭവത്തിൽ ഒഡീഷ സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ രജനികാന്ത് പൊലീസ് പിടിയിലായിട്ടുണ്ട്. പാലക്കാട് വെച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.