![](/admin/images/uploads/blogs/20240212184245.jpg)
ബീഹാറിൽ അവിശ്വാസ പ്രമേയം പാസായി; സ്പീക്കർ അവദ് ബിഹാരി പുറത്ത്
എന്‍ഡിഎ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ബിഹാര്‍ നിയമസഭാ സ്പീക്കര്‍ അവദ് ബിഹാരി പുറത്ത്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് മുന്നോടിയായിട്ടായിരുന്നു സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം സഭ പരിഗണിച്ചത്. 112നെതിരെ 125 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്.
ബജറ്റ് സമ്മേളനത്തിനായാണ് സഭ ചേര്‍ന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന് പിന്നാലെയാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണപക്ഷം സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.ആര്‍ജെഡി നേതാവാണ് അവദ് ബിഹാരി ചൗധരി. മഹാസഖ്യം വിട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ പാളയത്തില്‍ വീണ്ടും എത്തിയതോടെയാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
നിലവില്‍ 243 അംഗ നിയമസഭയില്‍ എൻഡിഎയ്ക്ക് 128 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ബിജെപി-78, ജെഡിയു-45, എച്ച്എഎം-നാല്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മഹാസഖ്യത്തില്‍ 114 അംഗങ്ങളാണുള്ളത്. ആര്‍ജെഡി-79, കോണ്‍ഗ്രസ്-19, ഇടത് പാര്‍ട്ടികള്‍ ‑16. ഒരു എംഎല്‍എ മാത്രമുള്ള എഐഎംഐഎം ഇരു മുന്നണികളിലും ചേര്‍ന്നിട്ടില്ല.