Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News Sports

ഓസീസ് ടെസ്റ്റ്; ഇന്ത്യൻ വനിതകൾ ശക്തമായ നിലയിൽ; 157 റൺസിന്റെ ലീഡ്

22 December 2023 05:48 PM

ഓസ്ട്രേലിയയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ ശക്തമായ നിലയിൽ. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യൻ വനിതകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിട്ടുണ്ട്. നിലവിൽ ഇന്ത്യൻ വനിതകൾക്ക് 157 റൺസിന്റെ ലീഡുണ്ട്. അർദ്ധ സെഞ്ചുറി പിന്നിട്ട ദീപ്തി ശർമ്മയ്ക്കൊപ്പം പൂജ വസ്ത്രേക്കറും ക്രീസിലുണ്ട്. ഇരുവരുടെയും കൂട്ടുകെട്ട് 100 റൺസ് പിന്നിട്ടു.

ഒന്നാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയയെ വെറും 219 റൺസിൽ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. നാല് വിക്കറ്റെടുത്ത പൂജ വസ്ത്രേക്കറും മൂന്ന് വിക്കറ്റെടുത്ത സ്നേഹ് റാണയും ഓസ്ട്രേലിയയെ തകർത്തെറിഞ്ഞു. ദീപ്തി ശർമ്മ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം ഇന്ത്യയുടെ മറുപടി ഒന്നിന് 98 റൺസായിരുന്നു. 40 റൺസെടുത്ത ഷഫാലി വർമ്മയുടെ വിക്കറ്റാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്.

74 റൺസെടുത്ത സ്മൃതി മന്ദാനയുടെയും 52 റൺസെടുത്ത റിച്ച ഘോഷിന്റെയും 73 റൺസെടുത്ത ജമീമ റോഡ്രി​ഗ്സും തകർപ്പൻ ഇന്നിം​ഗ്സുകൾ രണ്ടാം ദിനം ഇന്ത്യയെ മുന്നോട്ടു നയിച്ചു. പക്ഷേ ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ റൺസെടുക്കാതെയും ഒരു റൺസെടുത്ത് യാസ്തിക ഭാട്ടിയയും വേ​ഗത്തിൽ വിക്കറ്റ് നഷ്ടമാക്കി. മത്സരം അവസാനിക്കുമ്പോൾ ദീപ്തി ശർമ്മ 70 റൺസോടെയും പൂജ 33 റൺസുമായും ക്രീസിൽ തുടരുകയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration