Thursday, May 02, 2024
 
 
⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ
News

102 പേർക്ക് തൊഴിൽ നൽകി കഴക്കൂട്ടം മെഗാ ജോബ് ഫെസ്റ്റ്.312 പേർ അടുത്ത റൗണ്ടിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു

15 December 2023 06:50 PM

നവകേരള സദസ്സിന് മുന്നോടിയായി കഴക്കൂട്ടം മണ്ഡലത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെസ്റ്റിൽ സ്പോട്ടിൽ നിയമന ഉത്തരവ് ലഭിച്ചത് 102 പേർക്ക്. 312 പേരെ രണ്ടാംഘട്ട അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്തു. കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ നാലാമത് എഡിഷനിൽ 125 കമ്പനികൾ പങ്കെടുത്തപ്പോൾ 1612 തൊഴിലന്വേഷകരാണ് തൊഴിൽ തേടിയെത്തിയത്. ഇതിൽ 511 പേരും സ്പോട്ട് രജിസ്‌ട്രേഷൻ ആയിരുന്നു. കഴക്കൂട്ടം ജോബ്ഫെസ്റ്റിന്റെ ആദ്യ മൂന്ന് എഡിഷനുകളിലായി ആയിരത്തിലധികം പേർക്കാണ് ജോലി ലഭിച്ചത്.


പോസ്റ്റ് ഗ്രാജ്യൂവേറ്റ്/എം.ബി.എ. ബിരുദദാരികൾ, നഴ്സിംഗ്/ ആരോഗ്യമേഖല, ബി.ടെക് /എം.ടെക് ബിരുദധാരികൾ, ഐടിഐ./ ഡിപ്ലോമ/ മറ്റു വൈദഗ്ദ്യ തൊഴിൽ മേഖല, ബിരുദദാരികൾ, പ്ലസ് ടു/SSLCക്കാർ തുടങ്ങി വിവിധ മേഖലകളിലേക്കാണ് അഭിമുഖങ്ങൾ നടന്നത്.

അദാനി വിഴിഞ്ഞം പോർട്ട്, ലുലു ഗ്രൂപ്പ്, ബോഡി ഗിയർ ഇന്റർനാഷണൽ, കോൺഫിഡൻറ് ഗ്രൂപ്പ്, വി ഫൈവ് ഹോംസ്, എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ, ടാറ്റ എഐഎ, ആദിത്യ ബിര്‍ല തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വിഗ്ഗി, ഇ സാഫ്, ഭാരത് ബെൻസ്, എസ്‌പി ഫോർട്ട് ഹോസ്പിറ്റൽ, പ്രമേരിക്ക ലൈഫ് ഡിഫൻസ് ചാനൽ, സ്‌കാവിൻ മെഡിക്കൽ, സുപ്രീം ഫുഡ്സ് തുടങ്ങിയ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. പ്രമുഖ സ്റ്റാർട്ടപ്പുകളായ ജെൻ റോബോട്ടിക്സ്, ഇന്റർവെൽ, ക്യൂമെട്രോൺ എന്നിവയുടെ പങ്കാളിത്തവും ശ്രദ്ധേയം ആയിരുന്നു.

ജോബ് ഫെസ്റ്റിന്റെ ഉദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ തൊഴിൽ - സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലയിലെ ഏറ്റവും കൂടുതൽ സംരംഭകരെ ഉൾക്കൊള്ളുന്നത് കഴക്കൂട്ടം മണ്ഡലത്തിലാണെന്നും ഒരാൾക്ക് അയാൾ ഇഷ്ടപ്പെടുന്ന മേഖലയിൽ തൊഴിൽ നൽകാൻ കഴിയുന്നത് വളരെ വലിയ കാര്യമാണെന്നും മിനി ആന്റണി പറഞ്ഞു. ഒരാൾക്ക്

കിൻഫ്ര, അസാപ് കേരള, കേരള നോളജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ് മിഷൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, ടെക്‌നോപാർക്ക്, ഫ്യുച്ചർ ലീപ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന മെഗാ ജോബ് ഫെസ്റ്റിൽ കഴക്കൂട്ടം വാർഡ് കൗൺസിലർ കവിത. എൽ. എസ് അധ്യക്ഷത വഹിച്ചു. കിൻഫ്ര ഇൻ്റർനാഷണൽ അപ്പാരൽ പാർക്ക് സി. ഇ. ഒ ജീവ ആനന്ദൻ,കേരള സ്റ്റാർട്ട് അപ് മിഷൻ സി.ഇ. ഒ അനൂപ്.പി. അംബിക, അസാപ് കേരള മേധാവി ഐ. പി ലൈജു, കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാംസ് മേധാവി ബിജു സോമൻ, എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration