അനിമല്‍ സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്
സകല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി രണ്‍ബീര്‍ ചിത്രം അനിമല്‍ ചരിത്ര വിജയത്തിലേയ്ക്ക് കുതിക്കുകയാണ്. റിലീസ് ചെയ്തു 11 ദിവസം പിന്നിടുമ്ബോള്‍ ലോകവ്യാപകമായി 737 കോടി രൂപയാണ് അനിമല്‍ നേടിയിരിക്കുന്നത്.
ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം ഇന്ത്യയില്‍ നിന്ന് 13 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ചെയ്തു നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ 425 കോടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ നായി അനിമലിനു ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് അനിമല്‍ നേടിയത്. ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബൈയിലും ഡല്‍ഹിയിലുമുള്ള മള്‍ട്ടിപ്ലക്സുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
3.21 മണിക്കൂര്‍ എന്ന വലിയ ദൈര്‍ഘ്യമുള്ള ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്.അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്. രശ്മിക മന്ദാനയാണ് നായിക. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.