സിറ്റി സര്‍വ്വീസുകളുടെ റിയല്‍ ടൈം ട്രാക്കിങ്ങ് : ഗൂഗിള്‍ മാപ്പില്‍ പരീക്ഷണാർത്ഥത്തിൽ ടെസ്റ്റ് റണ്‍ ആരംഭിച്ചു
തിരുവനന്തപുരം : സിറ്റി സര്‍വ്വീസുകളുടെ 1A (RED),1C(RED), 2A(BLUE), 2C(BLUE), 3A(MAJENTA), 3C(MAGENTA), 4A(YELLOW), 5A(VIOLET), 5C(VIOLET), 6C(BROWN),7A(GREEN),7C(GREEN), 8A(AIRRAIL), 9A(ORANGE) എന്നീ സര്‍വ്വീസുകളുടെ മാത്രം റിയല്‍ ടൈം ട്രയല്‍ റണ്‍ പ്രത്യേക ഗൂഗിള്‍ ട്രാന്‍സിറ്റ് ഫീച്ചർ വഴി ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് ഗൂഗിള്‍മാപ്പിലെ ബസ്സ് സ്റ്റോപ്പ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. LIVE എന്ന് കാണിക്കുകയാണെങ്കിൽ പ്രസ്തുത ബസിന്റെ തത്സമയ വിവരങ്ങൾ കൃത്യമായി അറിയുവാനും, Scheduled എന്ന് മാത്രം കാണിക്കുന്നെങ്കിൽ ബസിന്റെ ഷെഡ്യൂൾ സമയം മാത്രം അറിയാൻ സാധിക്കുകയും ചെയ്യും. നിലവിൽ 50 (മുകളിൽ സൂചിപ്പിച്ചിരിക്കുന്ന റൂട്ടുകളിൽ മാത്രം) സിറ്റി ബസുകളിൽ മാത്രമാണ് ലൈവ് സംവിധാനം പരീക്ഷണഅടിസ്ഥാനത്തിൽ ഒരുക്കിയിട്ടുള്ളത്. എത്രയും പെട്ടെന്ന് തന്നെ കെ.എസ്.ആര്.ടി.സി യുടെ എല്ലാ സിറ്റി ബസുകളുടെയും തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.