ഇംഗ്ളണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ പേസ് പട; 100 റൺസിന്റെ വിജയം
ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്ത് ഇന്ത്യ. 100 റൺസിനാണ് ആതിഥേയർ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണിത്. ഇന്ത്യ ഉയർത്തിയ 230 റൺസെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് പട 34.5 ഓവറിൽ 129 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. കുൽദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.