അമലാ പോള്‍ വിവാഹിതയാകുന്നു
നടി അമല പോള്‍ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
''മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു'' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി ജഗദ് എഴുതിയിരിക്കുന്നത്.ജഗദിന്റെ പ്രപ്പോസല്‍ അമല സ്വീകരിക്കുന്നതും അദ്ദേഹത്തിന് സ്നേഹചുംബനം നല്‍കുന്നതും വിഡിയോയില്‍ കാണാം. 2014-ലാണ് സംവിധായകൻ എ.എല്‍. വിജയ്യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. പിന്നീട് ഇവര്‍ വിവാഹ മോചനം നേടി.