ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ കുതിപ്പ്
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകര്‍ത്തെറിഞ്ഞ് സ്വർണം നേടി ഇന്ത്യ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ പാരിസ് ഒളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യൻ ഹോക്കി ടീം സ്വന്തമാക്കി. ഗെയിംസിൽ ഇന്ത്യയുടെ 22–ാം സ്വർണമാണിത്.