Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News Entertainment

44 രാജ്യങ്ങൾ, 286 ചിത്രങ്ങൾ; 15-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് നാളെ തുടക്കം

03 August 2023 09:54 PM

പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി വി ചന്ദ്രന്‍ മുഖ്യ അതിഥിയാകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തും.

44 രാജ്യങ്ങളില്‍ നിന്നായി 286 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. 78 ചിത്രങ്ങളാണ് ആദ്യ ദിനത്തിൽ പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റിവല്‍ കാറ്റലോഗ് ടി വി ചന്ദ്രന്‍, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ കാനു ബെഹ്‍ലിനും ഡെയ്‌ലി ബുള്ളറ്റിന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, നടി കുക്കൂ പരമേശ്വരനും നല്‍കികൊണ്ടും പ്രകാശനം ചെയ്യും.

കാനു ബെഹ്ൽ, ഷാജി എന്‍ കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാൽ നടിയും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും അര്‍പ്പിക്കും.

പേര്‍ഷ്യന്‍ ഡോക്യുമെന്ററിയായ 'സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍' ആണ് ഉദ്ഘാടന ചിത്രം പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിത റെയ്ഹാന ജബ്ബാറിയുടെ കഥയാണ് ഹ്രസ്വചിത്രം പറയുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ 'ഓള്‍ ദാറ്റ് ബ്രീത്ത്സ്' ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ബഹുമതികള്‍ നേടിയ 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിന് മേള വേദിയാകും.

അനിമേഷന്‍, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റര്‍നാഷണല്‍ തുടങ്ങി 23 വിഭാഗങ്ങളിലാണ് ചിത്രങ്ങള്‍ പ്രദർശിപ്പിക്കുക. ഗോത്രവര്‍ഗ സംഘര്‍ഷം, സ്ത്രീപക്ഷ ചെറുത്തുനില്‍പ്പുകള്‍, പാര്‍ശ്വവല്‍കൃതരുടെ വിഹ്വലതകള്‍ എന്നീ വിഷയങ്ങളിലേക്കാണ് മേളയിലെ ചിത്രങ്ങൾ വിരല്‍ചൂണ്ടുന്നത്. കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിലായി രാവിലെ 9 മണി മുതലാണ് പ്രദര്‍ശനം.

ആ​ദ്യ ദിനത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

കൈരളി

9:30 AM – മൈ നെയിം ഈസ് ചാരിറ്റി, സ്പ്ലിറ്റ് എൻഡ്‌സ്, ബാഗേജ് .

11.30 AM - ഓൾ ടുമോറോസ്‌ പാർട്ടീസ് , ദി സ്‌കൈ ഈസ് വെരി പ്രിറ്റി, ദി വോയിസ് ഓഫ് ദി ആർടിക്

2:45 PM – സിൽവർ ബേർഡ് ആൻഡ് റെയിൻബോ ഫിഷ്,

6:00 PM – ഉദ്‌ഘാടന യോഗം തുടർന്ന് സെവൻ

വിന്റേഴ്സ് ഇൻ ടെഹ്റാൻ പ്രദർശനം

നിള

9:00 AM – ദി ലെജൻഡ് ഓഫ് ദി ഗോൾഡ് ട്രെയിൻ, ദി മെൻസ് സൈലൻസ്‌, സ്ട്രെയിഞ്ച് വേൾഡ്,

സ്കോർപിയൻ അസെന്റ്, അൺറൈപ്പ്

11:00 AM – കാഠ്മണ്ഡു മൺസൂൺ, ലാസ്റ്റ് സൺ‌ഡേ, അനതർ ഡേയ്, യുവർ വേ മൈ വേ, എ നൈറ്റ് എക്സ്പാൻഡ്സ്

ഇൻ ടു ദി ഇൻഫിനിറ്റ്, ഡെസ്ടിനി

2:30 PM – മറിയം, യുറക് ലാവോയ് ബ്രദേഴ്സ് ഓഫ് ദി സീ

ശ്രീ

9:15 AM – മെൻ ഇൻ ബ്ലൂ, ടാസിയാൻ

11:15 AM – ഇവ, അന്ന ആൻഡ് ദി ഈജിപ്ഷ്യൻ ഡോക്ടർ, മർഡർ ടംഗ്,സിറാണ്ട ഫെയ്‌റ്റിസെയ്‌റ

2:45 PM – എ ഫ്ളയിം ഇൻ ഔവർ മിഡിസ്റ്റ്, ആഫ്റ്റർ മിഡ്നൈറ്റ്, ഓൺ ഹർ ഓൺ ഇനിഷ്യേറ്റീവ് , അപ്ലോസ്, കെമോനിറ്റോ: ദി ഫൈനൽ ഫാൾ, ദി ഫേസ് ഓഫ് ക്യാപ്ഗ്രാസ്

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration