Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News Entertainment

മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണ്; കുഞ്ചാക്കോ ബോബന്‍

21 July 2023 10:05 PM

മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഒട്ടനവധി ക്വാളിറ്റിയുള്ള ചിത്രങ്ങൾ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു. അതിൽ എന്റെ ഒരു കഥാപാത്രവും അംഗീകരിക്കുന്നതിൽ സന്തോഷമാണ്. സിനിമ എന്നത് ഞാന്‍ ആഗ്രഹിച്ച വന്ന മേഖലയായിരുന്നില്ല. പിന്നീട് സിനിമകള്‍ മാത്രം സ്വപ്‌നം കാണുന്നൊരാളായി മാറിയതാണ് ഞാന്‍. ഈ പ്രാവശ്യത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലെ സന്തോഷം എന്താണെന്ന് വെച്ചാല്‍ ഭൂരിപക്ഷം അവാര്‍ഡ് ജേതാക്കളും വ്യക്തിപരമായും ജോലിസംബന്ധമായും അറിയുന്നവരാണ്. അടുത്ത സുഹൃത്തുക്കളാണ് മിക്കവരും. ഈ അംഗീകാരങ്ങള്‍ എനിക്കും കൂടിയുള്ളം അംഗീകാരമായാണ് കരുതുന്നത്. അതിലൊരുപാട് സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഒട്ടനവധി കലാമൂല്യമുള്ള ചിത്രങ്ങളുണ്ടായിട്ടുണ്ട്. മലയാള സിനിമയുടെ നിലവാരം എത്രത്തോളം ഉയര്‍ന്നിട്ടുണ്ടെന്നത് നമുക്ക് ശരിക്കും ബോധ്യപ്പെട്ടതാണ്. ഇത്രയധികം സിനിമകളും കഥാപാത്രങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ എന്റെ ക്യാരക്ടറും അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം.

പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ആയിരുന്നു. മികച്ച തിരക്കഥക്ക് അടക്കം നിരവധി പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച തിരക്കഥക്ക് സംവിധായകന്‍ കൂടിയായ രതീഷ് ബാലകൃഷ്ണ പൊതുവാളിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിലെ കൊഴുമ്മേല്‍ രാജീവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍മാരുടെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പ്രത്യേക പരാമര്‍ശമാണ് ലഭിച്ചത്. മമ്മൂട്ടിയുമായി കടുത്ത മത്സരം തന്നെ കാഴ്ച വയ്ക്കാന്‍ ചാക്കോച്ചന് സാധിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ന്നാ താന്‍ കേസ് കൈപ്പിടിയിലൊതുക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ഡോണ്‍ വിന്‍സെന്‍റിലൂടെ ന്നാ താന്‍ കേസ് കൊടിന്‍റെ അക്കൗണ്ടിലെത്തിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration