മെസി മാജിക്കിൽ ഓസ്ട്രേലിയയെ തകർത്ത് അർജന്റീന
അതിവേഗഗോളുമായി മെസി തിളങ്ങിയപ്പോൾ ഓസ്ട്രേലിയക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജൻറീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. കളിയുടെ 79–-ാംസെക്കൻഡിൽ മെസി ഗോളിലൂടെയാണ് അർജന്റീന കളി തുടങ്ങിയത്. എൺസോ ഫെർണാണ്ടസ് നൽകിയ പാസിൽ നിന്നായിരുന്നു മെസി ഗോൾ കണ്ടെത്തിയത്. തുടക്കത്തിലെ ആധിപത്യം കളിയിൽ നിലനിർത്താൻ അർജന്റീനയ്ക്കായി. 68-ാം മിനിറ്റിൽ ജർമൻ പെസെല്ല രണ്ടാം ഗോൾ നേടിയതോടെ ഓസ്ട്രേലിയ നിലംപരിശായി. 19ന് ഇന്തോനേഷ്യയുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.