സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36°C വരെയും, കണ്ണൂര്‍,മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35°C വരെയും (സാധാരണയെക്കാള്‍ 2 °C – 4 °C കൂടുതല്‍) ചൊവ്വാഴ്ച താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൊവ്വാഴ്ച മലയോര പ്രദേശങ്ങള്‍ ഒഴികെ, ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.