SSLC ഫലം മേയ് 20ന്; ഹയര്‍സെക്കന്‍ഡറി 25ന്
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും. മൂല്യനിര്‍ണയത്തിന് എത്താതിരുന്ന അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു.
ചില അധ്യാപകര്‍ കാരണമില്ലാതെ എസ്എസ്എല്‍സി പരീക്ഷപേപ്പര്‍ മൂല്യനിര്‍ണയത്തിന് എത്തിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയത്തില്‍ എത്താതിരുന്ന 3006 അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിയതായി മന്ത്രി വ്യക്തമാക്കി.