ബൈക്കില്‍ മൂന്നാറില്‍ വിനോദയാത്ര പോയ സുഹൃത്തുക്കള്‍ ബസ്സിടിച്ച് മരിച്ചു
തൃശ്ശൂര്‍: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. മൂന്നാറില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ തൃശ്ശൂര്‍ സ്വദേശി കാര്‍ത്തിക് (20), എരുമേലി സ്വദേശി അരവിന്ദ് (23) എന്നിവരാണ് മരിച്ചത്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ ഇരുമ്ബുപാലത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ഇരുമ്ബുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബൈക്കില്‍ മൂന്നാര്‍ സന്ദര്‍ശിച്ചു മടങ്ങിയ ആറംഗ സംഘത്തില്‍ പെട്ടവരാണ് ഇരുവരും. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.