ഇന്ത്യയിലെ 50 നഗരങ്ങള്‍ കൂടി 5G
റിലയന്‍സ് ജിയോയും എയര്‍ടെല്ലും ഇന്ത്യയിലുടനീളം അവരുടെ 5ജി സേവനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കുകയാണ്. ഒക്ടോബര്‍ 1ന് 5ജി സേവനങ്ങള്‍ ആരംഭിച്ചതു മുതല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇന്ത്യയിലെ 50 നഗരങ്ങളില്‍ (ഡിസംബര്‍ 7 വരെ) കവറേജ് വിപുലീകരിച്ചിട്ടുണ്ട്.
രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയിലെ 50 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതായി അടുത്തിടെ പാര്‍ലമെന്റ് ചോദ്യോത്തര വേളയ്ക്കിടെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
ഇന്ത്യയില്‍ 5ജി ലഭ്യമായ നഗരങ്ങളുടെ ലിസ്റ്റ് നോക്കാം.
എയര്‍ടെല്‍ 5ജി ലഭ്യമായ നഗരങ്ങള്‍:
ഡല്‍ഹി
സിലിഗുരി
ബംഗളൂരു
ഹൈദരാബാദ്
വാരണാസി
മുംബൈ
നാഗ്പൂര്‍
ചെന്നൈ
ഗുരുഗ്രാം
പാനിപ്പത്ത്
ഗുവാഹത്തി
പട്ന
ബംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പൂനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ട്, വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പട്നയിലെ ജയപ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ട് തുടങ്ങി വിമാനത്താവളങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാണ്.