തലസ്ഥാനത്ത് വമ്പൻ തൊഴില്‍മേള വരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് വമ്പൻ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തിരുവല്ലം ACE എന്‍ജിനിയറിംഗ് കോളേജും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കില്‍ ഗുഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 17ന് രാവിലെ 9.30ന് തിരുവല്ലം ACE എന്‍ജിനിയറിംഗ് കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം.
SSLC, Plus Two, Degree, PG, ITI/Diploma, B-Tech, BCA, MCA, MBA Hotel Management, Paramedical തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2992609, 0471-2741713.