Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

ഉപതെരഞ്ഞെടുപ്പ്‌: യുഡിഎഫിന് മേൽക്കൈ ; യുഡിഎഫ്‌ - 15, എൽഡിഎഫ്‌ -12, എൻഡിഎ - 2

10 November 2022 01:21 PM

സംസ്ഥാനത്തെ 29 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ - 12 സീറ്റിലും യുഡിഎഫ്‌ 15ഇടത്തും എൻഡിഎ - 2 സീറ്റിലും വിജയിച്ചു. തെരഞ്ഞെടുപ്പ്‌ നടന്ന ഏക ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ എൽഡിഎഫ്‌ നേടി. പത്തനംതിട്ട് ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്‌ ഡിവിഷനാണ് എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തിയത്‌. എറണാകുളം ജില്ലയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലത്തിലെ ബിജെപി സിറ്റിങ്ങ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പറവുർ നഗരസഭയിലെ പതിനാലാം വാർഡിലാണ്‌ എൽഡിഎഫിലെ നിമിഷ ജിനേഷ് (നിമ്മി) 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്‌.

ഉപതെരഞ്ഞെടുപ്പ് ഫലം

എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തിൽ യുഡഎഫിന്‌ ഭൂരിപക്ഷമായി. ആറാംവാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സാന്റി ജോസ് 41 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണിത്‌. സ്വതന്ത്ര അംഗം ഷീബ ജോർജ്‌ അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. സ്വതന്ത്രയായി ജയിച്ച ഷീബ എൽഡിഎഫിന്‌ പിന്തുണ നൽകുകയും പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടായി ജയിക്കുകയും ചെയതിരുന്നു. പതിമൂന്നംഗ പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആറു വീതം മെമ്പർമാരാണുള്ളത്. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ യുഡിഎഫിന് ഏഴ്‌വാർഡായി.

അഞ്ച് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സാന്റി ജോസ് (യുഡിഎഫ്‌-252 ), റാണി റോയി (എൽഡിഎഫ്‌-211), രഞ്ജു രവി (എൻഡിഎ-5 ), സുവർണ സന്തോഷ് (ആം ആദ്മി പാർട്ടി-96 ), റാണി ജോഷി (സ്വത-2 ) എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ.
എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ നിമിഷ ജിനേഷ് 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കൗൺസിലറായിരുന്ന ബിജെപിയിലെ കെ എൽ സ്വപ്ന വ്യക്തിപരമായ കാരണങ്ങളാൽ രാജി വച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 29 അംഗ കൗൺസിലിൽ എൽഡിഎഫിന് 10 അംഗങ്ങളായി. യു ഡി എഫ് 15, ബിജെപി 3, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.നിമിഷ ജിനേഷ് (എൽഡിഎഫ് 448), രമ്യ രജീവ് (എൻഡിഎ 288), രേഖ ദാസൻ (യുഡിഎഫ് 207) എന്നിങ്ങനെയാണ് സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ.
പൂതൃക്ക പഞ്ചായത്ത് പതിനാലാം വാർഡ് യുഡിഎഫ് മോൻസി പോൾ 135 വോട്ടുകൾക്ക് വിജയിച്ചു. സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തി.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മൂന്നാംവാർഡ് പട്ടിമറ്റത്ത് യുഡിഎഫ്‌ സീറ്റ്‌ നിലനിർത്തി. കോൺഗ്രസിലെ ശ്രീജ അശോകനാണ്‌ വിജയിച്ചത്‌. കെ എം ഇബ്രാഹിം–- എൽഡിഎഫ്, ഡി ആർ അരുൺകുമാർ –- ബിജെപി, സി കെ ഷെമീർ –- ട്വന്റി ട്വന്റി എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാർഥികൾ.

ഇടുക്കി

ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി ഇ കെ ഷാബു 253 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റിൽ, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി ജെ ഷൈന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

കഞ്ഞിക്കുഴി പൊന്നെടുത്താൻ വാർഡിൽ എൽ ഡി എഫ് സ്ഥാനാത്ഥി പിബി ദിനമണി 92 വോട്ടിന് വിജയിച്ചു. യുഡിഎഫിൽ നിന്നാണ് എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത്.

കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മലപ്പുറം

മലപ്പുറം നഗരസഭ കൈനോട് വാർഡ് എൽഡിഎഫ്‌ നിലനിർത്തി. സിപിഐ എമ്മിലെ സി ഷിജു 12 വോട്ടിനു ജയിച്ചു. എൽഡിഎഫ്‌ സിറ്റിങ്‌ സീറ്റാണ്‌.

തൃശൂർ

തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. എൽഡിഎഫ്‌ സിറ്റിങ് സീറ്റായിരുന്ന മിണാലൂർ സെന്റർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി കെ എം ഉദയപാലൻ 110 വോട്ടിന് വിജയിച്ചു. എൽഡിഎഫ്‌ കൗൺസിലർ മരിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 41 അംഗ നഗരസഭ കൗൺസിലിൽ എൽഡിഎഫ് 23 , യുഡിഎഫ് 17 , ബിജെപി ഒന്ന് എന്നിങ്ങനെയാണ്‌ സീറ്റ് നില.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപിൽ എൽഡിഎഫ് സ്ഥാനാർഥി എ ഇ ഗോവിന്ദൻ വിജയിച്ചു. 1800 വോട്ടുകൾക്കാണ് വിജയം.

കോഴിക്കോട്
തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ് യുഡിഎഫ് നിലനിർത്തി. 383 വോട്ടുകൾക്ക് സിഎ നൗഷാദ് വിജയിച്ചു.

മേലടി ബ്ലോക്ക് കീഴരിയൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. 102 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി രവീന്ദ്രൻ വിജയിച്ചു.
കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 276 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി റസീന പൂക്കോട്ട് ജയിച്ചു.

മണിയൂർ പഞ്ചായത്ത് മണിയൂർ നോർത്ത് വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ എ ശശിധരൻ 340 വോട്ടുകൾക്ക് വിജയിച്ചു.

തിരുവനന്തപുരം

കരുംകുളം പഞ്ചായത്ത് ചെക്കിട്ടവിളാകത്തും കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഞ്ഞപ്പാറയിലും യുഡിഎഫ് വിജയിച്ചു.

കരുംകുളത്ത് 103 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ എൽബറി ആൻറണി വിജയിച്ചു. യുഡിഎഫിന് 466 വോട്ടും എൽഡിഎഫിലെ പെൽക്കിസ്‌ മാർട്ടിൻ 363വോട്ടും നേടി. ബിജെപിയുടെ എം ഗെളിക്ക് 17 വോട്ടാണ് ലഭിച്ചത്. പഞ്ചായത്ത് എൽഡിഎഫ് ആണ് ഭരണം. യുഡിഎഫിലെ പടലപ്പിണക്കം കാരണം യുഡിഎഫ് അംഗം രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മഞ്ഞപ്പാറ വാർഡിൽ നിലവിലെ സിപിഐ എം അംഗത്തിന്‌ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. യുഡിഎഫിന്റെ എം ജെ ഷൈജ വിജയിച്ചു.

പാലക്കാട്

പുതൂർ പഞ്ചായത്തിലെ കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി വഞ്ചി കക്കി 32 വോട്ടിന് വിജയിച്ചു.

കുത്തന്നൂർ പഞ്ചായത്ത് പാലത്തറ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആർ ശശിധരൻ വിജയിച്ചു.

കൊല്ലം

കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി. 123 വോട്ടിന് എസ് ഗീത വിജയിച്ചു. പേരയം പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ലതാ ബിജു വിജയിച്ചു.

ആലപ്പുഴ

എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് നാലിൽ (വാത്തറ സി പി ഐ എം സ്ഥാനാർഥി കെ പി സ്മിനിഷ് കുട്ടൻ 65 വോട്ടുകൾക്ക് വിജയിച്ചു. (433 വോട്ട് ). രണ്ടാം സ്ഥാനം സന്ദീപ് സെബാസ്റ്റ്യൻ( 368 വോട്ട് ).

പാണ്ടനാട് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ (വൻമഴി വെസ്റ്റ്) യൂ ഡി എഫ് സ്ഥാനാർഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്ക് വിജയിച്ചു. ( 260 വോട്ടുകൾ ലഭിച്ചു ). രണ്ടാം സ്ഥാനം ആശ (220വോട്ട് ).

കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് എട്ടിൽ ബി ജെ പി സ്ഥാനാർഥി ഉല്ലാസ് 77 വോട്ടുകൾക്ക് വിജയിച്ചു. (286 വോട്ട് ). രണ്ടാം സ്ഥാനം എലിസബത്ത് അലക്‌സാണ്ടർ (209 വോട്ട് ).
മുതുകുളം ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ (ഹൈസ്‌കൂൾ വാർഡ്) സ്വതന്ത്ര സ്ഥാനാർത്ഥി ബൈജു ജി എസ് 103 വോട്ടുകൾക്ക് വിജയിച്ചു( 487 വോട്ട് ). രണ്ടാം സ്ഥാനം മധുകുമാർ (384 vote).

പാലമേൽ ഗ്രാമപഞ്ചായത്ത് വാർഡ് 11 (ആദിക്കാട്ടുകുളങ്ങര തെക്ക്)യൂ ഡി എഫ് സ്ഥാനാർഥി ഷീജ ഷാജി 21 വോട്ടുകൾക്ക് വിജയിച്ചു (594 വോട്ട് ). രണ്ടാം സ്ഥാനം രാജി നൗഷാദ് 573 വോട്ട്.

വയനാട്

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചിത്രമൂല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി റഷീദ് കമ്മിച്ചാൽ 208 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ എൽഡിഫ് സ്ഥാനാർത്ഥി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എമ്മിലെ മായാ അനിൽകുമാർ 1250 വോട്ടിനാണ് വിജയിച്ചത്. കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷനിലും എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി എം ബി അനീഷ് 534 വോട്ടിനാണ് വിജയിച്ചത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration