പുതിയ എൻജിനും കിടിലൻ ഫീച്ചറുകളുമായി മാരുതി ബ്രെസ 2022; വീഡിയോ കാണാം
മാരുതി സുസുകി കോംപാക്ട് എസ്യുവി ബ്രെസയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചു. പുതുക്കിയ എൻജിൻ, 6–സ്പീഡ് ഓട്ടമാറ്റിക് ഗിയർസംവിധാനം, സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 9ഇഞ്ച് ടച്ച്സക്രീൻ സഹിതമുള്ള ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ വലിയ മാറ്റങ്ങളാണു വരുത്തിയിട്ടുള്ളത്.
Watch Video
മാനുവൽ ഗിയറുള്ള 6 വേരിയന്റുകൾ 7.99 ലക്ഷം രൂപ മുതൽ 12.46 ലക്ഷം രൂപ വരെ വിലയിലും ഓട്ടമാറ്റിക് 5 വേരിയന്റുകൾ 10.96 ലക്ഷം രൂപ മുതൽ 13.96 ലക്ഷം രൂപ വരെ വിലയിലും ലഭിക്കും. 102 എച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ ലീറ്ററിന് 20.15 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുമെന്നു കമ്പനി പറഞ്ഞു.