കോണ്‍ഗ്രസിന്റെ യുട്യൂബ് ചാനല്‍ ഡിലീറ്റായി
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ചൊവ്വാഴ്ച രാത്രിയില്‍ ഡിലീറ്റായി. ചാനല്‍ എങ്ങനെ നിലച്ചെന്ന് പരിശോധിക്കുകയാണെന്നും എത്രയും വേഗം ചാനല്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സാങ്കേതിക തകരാറോ അട്ടിമറിയോയെന്നും അന്വേഷിക്കുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 20 ലക്ഷത്തിലധികം വരിക്കാരുള്ള യുട്യൂബ് ചാനലാണ് ചൊവ്വാഴ്ച രാത്രിയില്‍ ഡിലീറ്റായത്. പാര്‍ട്ടി നേതാക്കളുടെ പത്രിസമ്മേളന വീഡിയോകള്‍ ചാനലിലൂടെയാണ് നല്‍കിയിരുന്നത്.
"ഞങ്ങളുടെ യൂട്യൂബ് ചാനല്‍ - 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' അപ്രത്യക്ഷമായി. ഞങ്ങള്‍ അത് പരിഹരിക്കുകയാണ്, ഗൂഗിള്‍/യൂട്യൂബ് ടീമുകളുമായി ബന്ധപ്പെട്ടിരിക്കുന്നു," കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു. "എന്താണ് ഇതിന് കാരണമെന്ന് ഞങ്ങള്‍ അന്വേഷിക്കുന്നു - ട്വിറ്ററില്‍ അറിയിച്ചു.
ഗൂഗിളുമായും യൂട്യൂബുമായും ബന്ധപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.