അഗ്നിപഥ് റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും
അഗ്നിപഥ് പദ്ധതി പ്രകാരം കരസേനയിലേയ്ക്കും നാവികസേനയിലേയ്ക്കും റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയാണ്. ഇന്നലെ വൈകിട്ട് വരെ 2,72,000 അഗ്നിവീര്‍ വായു ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജൂണ്‍ 24 ന് രജിസ്ട്രേഷന് ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ തന്നെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 94281 ആയിരുന്നു. രജിസ്ട്രേഷന് ജൂലൈ അഞ്ചിന് അവസാനിക്കും. അഗ്നിപഥ് പദ്ധതിയ്ക്ക് കീഴില്‍ നാവികസേനയില്‍ അഗ്നിവീര്‍ എസ്എസ്ആര്‍, അഗ്നിവീര്‍ എംആര്‍ എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ അതിനായി രജിസ്റ്റര്‍ ചെയ്യാം.