സംസ്ഥാനത്തെ സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും
സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് മാസം നടത്തും.
ഏപ്രില്‍ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. പരീക്ഷ ഏപ്രില്‍ 10 നകം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ SSLC, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം അവസാനം ആരംഭിക്കുന്നതിനാല്‍, അതിന് മുന്‍പ് തന്നെ പരീക്ഷ നടത്താനുള്ള തീരുമാനത്തിലേയ്ക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു.
ഈ മാസം 31 മുതലാണ് SSLC പരീക്ഷകള്‍ ആരംഭിക്കാനിരിക്കുന്നത്. പ്ലസ് ടു പരീക്ഷകള്‍ 30നും ആരംഭിക്കും. അടുത്ത മാസം വിഷു, ഈസ്റ്റര്‍, റംസാന് വൃതാരംഭം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനം. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷയ്ക്ക് പകരം വര്‍ക്ക്ഷീറ്റുകള്‍ നല്‍കും. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള ക്സാസുകളിലായിരിക്കും പരീക്ഷകള്‍ നടത്തുക.
മിക്ക ക്ലാസുകളിലേയും പാഠഭാഗങ്ങള്‍ പൂര്‍ത്തികരിച്ചതിനാല്‍ മാര്‍ച്ച് 31നുള്ളില്‍ പരീക്ഷ നടത്തുന്നതില്‍ അധ്യാപക സംഘടനകള്‍ക്ക് എതിര്‍പ്പില്ല. കോവിഡിനെ തുടര്‍ന്ന് നവംബര്‍ 1 നാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതല്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ പുനഃരാരംഭിച്ചിരുന്നു. പരീക്ഷ ഈ മാസം നടത്താന്‍ തീരുമാനിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസത്തെ വേനലാവധിയും ലഭിക്കും.