"ഒരു താത്വിക അവലോകം''; ഈ കാലത്തിന്റെ സിനിമ
സന്ദേശം പോലൊരു സിനിമ എന്ത് കൊണ്ട് പിന്നീടുണ്ടായില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഇപ്പോൾ ആ നിരാശ മാറി. താത്വിക അവലോകനം ഈ കാലഘട്ടത്തിന്റെ സന്ദേശമാണ്. ഇവിടെ ആക്ഷേപം ഉണ്ട്..ഹാസ്യം ഉണ്ട്.. സന്ദേശമുണ്ട്. ചിരിയും ചിന്തയും സമാസമം നിറച്ച ഒരു സിനിമ. അഭിനന്ദനങ്ങൾ അഖിൽ മാരാർ. ഇത്തരമൊരു സിനിമ എഴുതാൻ ധൈര്യം കാണിച്ചതിന്. ഞങ്ങൾക്ക് പറയാൻ ഉള്ള കാര്യങ്ങൾ രസകരമായി പറഞ്ഞതിന്. ഇതിൽ നടന്മാരെ കാണാൻ കഴിഞ്ഞിട്ടില്ല എല്ലാവരും നമുക്കു ചുറ്റിൽ ജീവിക്കുന്ന വിവിധ മുഖങ്ങൾ മാത്രം. മനോഹരമായ തിരക്കഥയും സംഭാഷണവും. നിലവിലെ രാഷ്ട്രീയ സാമൂഹിക സ്ഥിതികളിൽ നിങ്ങൾ തൃപ്തർ ആണെങ്കിൽ ഈ സിനിമ കാണരുത്.
താത്വികമായിട്ടല്ല നേരിട്ടങ് കയറി മേയുകയായിരുന്നു എന്നാണ് താത്വിക അവലോകനം എന്ന സിനിമ കണ്ടപ്പോൾ തോന്നിയത്. ആക്ഷേപ ഹാസ്യത്തിന്റെ രൂപം കൊടുത്തെങ്കിലും പച്ചയായി തന്നെ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. ശ്രീനിവാസന് ശേഷം ഇത്ര മനോഹരമായ സംഭാഷണങ്ങൾ എഴുതിയ എഴുത്തുകാർ ഉണ്ടോ എന്ന് സംശയമാണ്. അത്ര കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ ആണ് അഖിൽ മാരാരിന്റെതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഓരോ സീനിനും അർത്ഥങ്ങൾ നിറച്ചു ഒരു സ്ഥലത്തും ബോറടിപ്പിക്കാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സഞ്ചരിക്കുന്ന കുഞ്ഞു സിനിമ. തീർച്ചയായും മലയാളികൾ കണ്ടിരിക്കേണ്ട സിനിമ തന്നെ.
ജോജു ജോർജ്ജ്, നിരഞ്ജ്ൻ രാജു,അജു വര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. യോഹന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന് ചിത്രം നിർമ്മിച്ചിരിക്കുന്നു.അഖിൽ മാരാര്‍ തന്നെയാണ് തിരക്കഥയും സംവിധാനവും. ഷമ്മി തിലകന്,മേജര്‍ രവി,,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ, ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,മാമുക്കോയ, പ്രശാന്ത് അലക്സ്, മന് രാജ്,ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.]
വിഷ്ണു നാരായണന് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. കെെതപ്രം, മുരുകന് കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജാലക്ഷ്മി എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ, എഡിറ്റിംങ്-ലിജോ പോള്‍. പ്രൊജ്റ്റ് ഡിസെെന്‍- ബാദുഷ, ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ,പ്രൊഡക്ഷൻ കണ്ട്രോളർ-എസ്സാ കെ എസ്തപ്പാന്,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്, സ്റ്റിൽസ്-സേതു,പരസ്യകല-അധിന് ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാൻസ് കൺട്രോളർ-
സുനിൽ വേറ്റിനാട്, പ്രൊജക്റ്റ് മെന്റർ-ശ്രീഹരി. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് " ഒരു താത്വിക അവലോകം ".