XUV 700 ഇടിച്ചുപൊളിച്ചു ; ഫലം ഇതാണ്
മഹീന്ദ്രയുടെ XUV700 എസ്.യു.വി സ്റ്റൈലില്‍ മാത്രമല്ല ഫീച്ചറുകളിലും പെര്‍ഫോമെന്‍സിലും പ്രശംസ നേടിയ ഈ വാഹനം ഒടുവില്‍ ഏറ്റവും സുരക്ഷിതവുമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഇടിച്ച് നേടിയാണ് മഹീന്ദ്രയുടെ ഈ കരുത്തന് വാഹനം സ്വന്തം ശ്രേണിയില്‍ ഏറ്റവും സുരക്ഷിതമായ എസ്.യു.വിയാണെന്ന് തെളിയിച്ചിരിക്കുന്നത്.
ടെസ്റ്റ് വീഡിയോ കാണാം :
2014-ന് ശേഷം ക്രാഷ്ടെസ്റ്റിനെത്തുന്ന ഇന്ത്യന്‍ വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വാഹനം എന്ന റെക്കോഡോടെയാണ് XUV700 ഈ ഇടിപരീക്ഷയെ അതിജീവിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.03 മാര്‍ക്കും നേടിയാണ് ഈ എസ്.യു.വി. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 41.66 പോയന്റും മഹീന്ദ്രയുടെ ഈ കരുത്തന് എസ്.യു.വി. നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.