കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍
ന്യൂഡല്‍ഹി: കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍. അടിയന്തര ഉപയോഗത്തിനായി ഓഗസ്റ്റില്‍ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന് അറിയിച്ചു.
മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നല്‍കുന്നതാണെന്നും സൗമ്യ സ്വാമിനാഥന് പറഞ്ഞു. കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായാണ് വിലയിരുത്തല്‍. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിര്‍മാതാക്കള്‍.