രാജ്യത്ത് 48,698 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 1,183 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി. 24 മണിക്കൂറിനിടെ 64,818 പേര് രോഗമുക്തരായി. 1183 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി. ഇതില്‍ 2,91,93,085 പേര് രോഗമുക്തി നേടി. ആകെ മരണം 3,94,493.നിലവില്‍ രാജ്യത്ത് 5,95,565 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 5,95,565 സജീവകേസുകളാണ് രാജ്യത്തുള്ളത്.