ബ്ലാക്ക് ഫംഗസ് : മുംബൈയില്‍ മൂന്നു കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു
മുംബൈ: കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ ആശങ്കയുയര്‍ത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ് നഷ്ടമായത്.
മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.നാലും ആറും വയസുള്ള കുട്ടികള്‍ പ്രമേഹബാധിതര്‍ ആയിരുന്നില്ല. അതേസമയം, പതിനാലുകാരിക്ക് പ്രമേഹമുണ്ടായിരുന്നു. ഇവരുടെ മൂക്കിലേക്കും ഫംഗസ് പടര്‍ന്നു. ഭാഗ്യത്തിനാണ് തലച്ചോറിലേക്കു പടരാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആറാഴ്ച ചികില്സിച്ചുനോക്കി.