Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News Entertainment

പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കും; എൻ സി ഇ ആർ ടി തീരുമാനം

04 June 2021 10:14 PM

ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന എല്ലാവർക്കും ഒരു നഷ്ട പ്രണയത്തിന്റെ കഥ പറയാനുണ്ടാകും. അവരുടെ പ്രണയത്തെ കുറിച്ചോ അതിൽ ഉണ്ടായ നല്ല നിമിഷങ്ങളെ കുറിച്ചോ കേൾക്കുന്നതിനെക്കാൾ ഏറെ ഞാൻ അവരോടു ചോദിക്കാറുള്ളത് പെട്ടന്നൊരു ദിവസം അവരിറങ്ങി പോയപ്പോൾ ബാക്കിയായ ഏകാന്തതയെ നിങ്ങൾ എങ്ങനെ മറികടന്നു എന്നതാണ്.
അധികമാരും സംസാരിക്കാത്ത എന്നാൽ പ്രണയത്തിൽ ഏറെ സംസാരിക്കപ്പെടേണ്ട വിഷയം ഇതു തന്നെയാണ്. എങ്ങനെ മുന്നോട്ട് നടക്കണമെന്നറിയാതെ ഇപ്പോഴും പലരും ഉപേക്ഷിച്ചു പോയിടത്തു അതുപോലെ നിൽക്കുന്ന ഒരുപാട് പേരുണ്ട്.
മുന്നോട്ട് നടക്കുക അല്ലെങ്കിൽ പഴയ പോലൊരു ജീവിതം വീണ്ടും ജീവിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. ഓർമകളാണ് മനുഷ്യനെ എറ്റവും ദുർബലമാക്കുക. മറക്കണമെന്നു എത്ര ശ്രമിച്ചാലും മുന്നിൽ കാണുന്ന എല്ലാത്തിലും അവരുടെ എന്തെങ്കിലും ഓർമകൾ പിണഞ്ഞു കിടപ്പുണ്ടാകും. കേൾക്കുന്ന പാട്ടിലും ഫോൺ ഗാലറിയിലും എന്തിന് കഴിക്കാനെടുക്കുന്ന ഭക്ഷണം വരെ അവരുടെ ഓർമകളെ ചേർത്തു പിടിക്കും. നീ ഓക്കെ അല്ലേ ? എന്നു ചോദിക്കുന്ന സുഹൃത്തുക്കളോട് പോലും പലപ്പോഴും ഞാൻ ഇപ്പോഴും അവരുടെ ഓർമകളുടെ തടവറയിലാണെന്നു തുറന്നു പറയാൻ നമുക്ക് കഴിയാതെ വരും. അതൊക്കെ എപ്പോഴേ മറന്നു എന്ന നുണ നിസ്സാരമായി പറഞ്ഞു നാം പുഞ്ചിരിക്കും.

കളഞ്ഞു പോയ ഒരാളെ വെറുക്കാൻ ആയിരം കാരണങ്ങൾ ഉണ്ടായാലും അവരോടുള്ള അടങ്ങാത്ത സ്നേഹത്തിൽ ആ കാരണങ്ങൾ ഒന്നുമല്ലാതാകും . ഇല്ലാതാകുമ്പോൾ കൂടുതൽ തീവ്രമായി നാം അവരെ സ്നേഹിക്കും. കഴിഞ്ഞ കാലങ്ങളെ പോലെ ഒരിക്കലെങ്കിലും എല്ലാം മറന്നൊന്നു സംസാരിക്കാൻ ചിരിക്കാൻ മനസ്സ് വെമ്പുന്ന നാളുകൾ.....
ഉപേക്ഷിച്ചു പോയവരോട് കാണിക്കുന്ന ഈ സ്നേഹത്തിനു യാതൊരു അർത്ഥവുമില്ലെന്ന് , അവരോടു കാണിക്കുന്ന സ്നേഹത്തിന്റെ പകുതിയെങ്കിലും സ്വയം സ്നേഹിക്കാൻ കരുതി വെക്കണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും കാരണമില്ലാതെ ഇടക്കൊക്കെ കണ്ണു നിറയും. ഇങ്ങനെ ഒരുപാട് നിറയുന്ന കണ്ണുകളാണ് അവരിൽ നിന്നും പുറത്തു വരാൻ നിങ്ങളെ സഹായിക്കുന്നത്. അവരില്ലായ്മ ജീവിതത്തിൽ സാധ്യമല്ല എന്നു മനസ്സ് പറയുമ്പോഴും അതേ സമയം അവരെ സ്നേഹിക്കാതിരിക്കാൻ നിങ്ങൾ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കും. ഇവിടെയാണ് നമ്മൾ പോലുമറിയാതെ നമ്മൾ move on ചെയ്തു തുടങ്ങുന്നത്. മറക്കാൻ വേണ്ടി ഓർത്തിരുന്ന പലതും ഓർക്കാതെയാവും പുതിയ ഏകാന്തതയുമായി പതിയെ നാം പ്രണയത്തിലാവും.
മറ്റൊരാളിൽ നിങ്ങളുടെ ജീവിതവും സന്തോഷവും കണ്ടെത്താൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലെന്നു നിങ്ങൾ തേടി കൊണ്ടിരുന്ന സന്തോഷം നിങ്ങൾക്കുള്ളിൽ തന്നെയാണെന്ന് തിരിച്ചറിയുന്ന ദിവസങ്ങൾ...

പ്രണയത്തിൽ നിന്നും പുറത്തു വരിക എന്നത് ഒരിക്കലും എളുപ്പമായ കാര്യമല്ല. എനിക്കവളെ / അവനെ മറക്കാൻ കഴിയുന്നില്ല. ഈ അവസ്ഥയെ എങ്ങനെ മറികടക്കണമെന്നറിയില്ല എന്നൊക്കെ പറയുന്നവരോട് എപ്പോഴും പറയാനുള്ളത് ഒരു കാര്യമാണ് നിങ്ങൾക്കല്ലാതെ മറ്റൊരാൾക്കും അതിന് നിങ്ങളെ സഹായിക്കാൻ കഴിയില്ല. സത്യത്തെ നിങ്ങൾ അംഗീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം മുന്നോട്ടുള്ള യാത്രയിൽ ഒരിക്കലും കഴിഞ്ഞു പോയ നിമിഷങ്ങളോ ആ വ്യക്തിയോ കൂടെയുണ്ടാകില്ല എന്ന സത്യത്തെ നിങ്ങൾ മനസ്സു കൊണ്ടു അംഗീകരിക്കത്തിടത്തോളം പുറത്തു വരിക പ്രയാസമാണ്. പെട്ടന്നൊരു ദിവസം കൊണ്ട് മാറ്റം ഉണ്ടാവുകയില്ല. കാലത്തിനു മാത്രമേ ആ മുറിവുകളെ ഇല്ലാതാക്കാൻ കഴിയുകയുള്ളൂ. ഒരിക്കൽ ഇതെല്ലാം ഓർമകളാകും എന്നു ഉറച്ചു വിശ്വസിക്കുക. നിങ്ങൾക്കവരെ സ്നേഹിക്കാതിരിക്കാനോ വെറുക്കാനോ കഴിയണമെന്നില്ല .അതുകൊണ്ടു നിങ്ങളോടു തന്നെ കള്ളം പറയാതിരിക്കുക പകരം അവർക്ക് മനസ്സ് കൊണ്ട് മാപ്പ് നൽകി മുന്നോട്ട് നടക്കുക.


സന്തോഷമായ ജീവിതത്തിനെക്കാൾ സമാധാനമായ ജീവിതമാണ് കുറേക്കൂടി നല്ലത്. പ്രണയത്തെ പോലെ തന്നെ മനോഹരമായ മറ്റൊരവസ്ഥയാണ് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് നിങ്ങൾ കരുതിയ ഒരാളുടെ ഓർമകളോ മുഖമോ വീണ്ടും അവിചാരിതമായി ജീവിതത്തിൽ കടന്നു വന്നാൽ പോലും അതു നിങ്ങൾക്ക് ഒന്നുമല്ലാതായി തീരുന്ന, നിങ്ങളുടെ വേദനകൾ അല്ലാതാകുന്ന ആ നിമിഷവും.

---ലേഖിക: നിമ്ന വിജയ് 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration