Friday, May 03, 2024
 
 
⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ
News

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൈയ്യിലെ സിറിഞ്ചിന്റെ പാട് സംശയമായി, ഭാര്യയെയും മക്കളെയും വിഷം കുത്തിവച്ച്‌ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

19 May 2021 10:49 AM

കുണ്ടറ: കേരളപുരത്ത് ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കുത്തിവച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണ്‍റോത്തുരുത്ത് പെരുങ്ങാലെ എയ്രോപ്പില്‍ വീട്ടില്‍ അജി എന്നുവിളിക്കുന്ന എഡ്വേര്‍ഡിനെയാണ് (41) ഡിസ്ചാര്‍ജ് ചെയ്തയുടന്‍ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുരുതരാവസ്ഥയില്‍ കാണപ്പെട്ട എഡ്വേര്‍ഡിന്റെ ഭാര്യ വര്‍ഷ (26) ആശുപത്രിയില്‍ വച്ചും ഇളയ മക്കളായ അലന്‍ (5), ആരവ് (3 മാസം) എന്നിവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മരിച്ചിരുന്നു. അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് എഡ്വേര്‍ഡിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11ന് കുടുബം വാടകയ്ക്ക് താമസിച്ചിരുന്ന കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയില്‍ സ്വാതിയില്‍ വച്ചായിരുന്നു സംഭവം. എഡ്വേര്‍ഡുമായി പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന വര്‍ഷയെ പ്രതി സ്‌നേഹം നടിച്ച്‌ വിളിച്ചുകൊണ്ട് വരികയായിരുന്നു. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച്‌ അന്നേദിവസം ഉച്ചകഴിഞ്ഞ് വഴക്കിട്ട എഡ്വേര്‍ഡ് വീടിന്റെ മുന്‍വശത്ത് നില്‍ക്കുകയായിരുന്ന വര്‍ഷയെ പിടിച്ചുതള്ളി.

സ്റ്റെപ്പില്‍ തലയടിച്ച്‌ വീണ് ബോധം നഷ്ടപ്പെട്ട വര്‍ഷയെ പ്രതി ബെഡ് റൂമില്‍ എത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ കൂടിയായ പ്രതി വിഷം കുത്തിവച്ച്‌ വര്‍ഷയെയും ഇളയെ രണ്ട് മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൈയില്‍ സിറിഞ്ചിന്റെ പാടും വിഷം കുത്തിവച്ചതായും കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് മനസിലായത്. പിതാവ് കുടിക്കാന്‍ പാനീയം നല്‍കിയെങ്കിലും കയ്പ്പുള്ളതിനാല്‍ തുപ്പിക്കളഞ്ഞതായി ഇവരുടെ മൂത്തകുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration