സഖാവേ... സഖാവേ...കുഞ്ഞുപെണ്‍കുട്ടിയെ വാത്സല്യത്തോടെ അഭിവാദ്യം ചെയ്ത് പിണറായി വിജയന്
ഇരുവശവുമുള്ള ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്ന തന്നെ \'സഖാവേ... സഖാവേ...\' എന്ന് വിളിച്ച കുഞ്ഞുപെണ്‍കുട്ടിയെ നോക്കി അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്തെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഹൃദയഹാരിയായ ഈ സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും നിരവധി പേര് അത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രചാരണ വേദിയിലേക്ക് മുഖ്യമന്ത്രി നടന്നുപോകവേ, അരികില്‍, ആള്‍ക്കൂട്ടത്തിലായി നിന്ന അമ്മയുടെ ഒക്കത്തിരുന്ന പെണ്‍കുട്ടി ഓമനത്വമുള്ള ശബ്ദത്തില്‍ \'സഖാവേ... സഖാവേ...\' എന്ന് വിളിക്കുകയായിരുന്നു. ഇത് കേട്ട മുഖ്യമന്ത്രി കുഞ്ഞിന്റെ ഭാഗത്തേക്ക് നോക്കി ആദ്യം കൈവീശി കാണിച്ച ശേഷം കൈയ്യുയര്‍ത്തി, മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു. ശേഷം അദ്ദേഹം വേദിയിലേക്ക് നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ചുവടെ.