സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
പശ്ചിമ ബംഗാള്‍: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. 48 മണിക്കൂര്‍ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും മമതയുടെ അഭ്യര്‍ഥന മാനിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് മമത ആശുപത്രി വിട്ടത്.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്കാന് പോയപ്പോഴാണ് മമതക്ക് നേരെ ആക്രമണമുണ്ടായത്. കാലിനും മുഖത്തും പരിക്കേറ്റ മമത പ്രചാരണം വെട്ടിച്ചുരുക്കി കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു.
കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര് വന്ന് തള്ളുകയായിരുന്നുവെന്നാണ് മമതയുടെ ആരോപണം. അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത പ്രതികരിച്ചിരുന്നു.