Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ

12 March 2021 10:05 PM

തിരുവനന്തപുരം: മുസ്ലീമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റും ഇല്ലാത്ത ഇന്ത്യയെന്ന സ്വപ്‌നമാണ് ആര്‍എസ്‌എസിന്റേതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ നേമം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുസ്മൃതി അനുസരിച്ച്‌ ഭരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാണ് അവര്‍ ഹിന്ദുത്വം പറയുന്നത്. ഈ ഹിന്ദുത്വം പറയുമ്ബോള്‍ രാജ്യത്ത് ഏറ്റവും അധികം വരുന്ന ഹിന്ദു യുവാക്കള്‍ക്ക് തൊഴിലില്ലാതെ നില്‍ക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍എസ്‌എസ് കാണുന്ന ഹിന്ദുക്കള്‍ അദാനിയും അംബാനിയും ബിര്‍ലയും ടാറ്റയുമൊക്കെയാണ്.

അവരുടെ ആസ്തികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യം. പെട്രോള്‍ വില 50 രൂപയില്‍ എത്തിക്കുമെന്നു പറഞ്ഞ ബിജെപി നേതാക്കള്‍ ഇപ്പോള്‍ അതൊന്നും പറയുന്നില്ല. വാഗ്ദാനം ലംഘിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുകയാണ് നയം. ഇത്തരത്തിലുള്ള സ്വകാര്യ വല്‍ക്കരണത്തിലൂടെ സംവരണത്തിലൂടെയുണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറിമാരായി സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ആളുകളെ നിയമിക്കുകയാണ്. യുപിഎഎസ് സി വഴി നടത്തേണ്ട നിയമനങ്ങള്‍, ഐഎഎസുകാര്‍ക്ക് ലഭിക്കേണ്ട നിയമനങ്ങളാണ് കോര്‍പ്പറേറ്റ് കമ്ബനികള്‍ക്ക് തീറെഴുതി നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്‌എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു പൗരത്വ നിയമം നടപ്പിലാക്കിയത്. അതിനെ എതിര്‍ക്കാന്‍ ആദ്യം മുന്നോട്ട് വന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ മുന്നോട്ട് വന്നത്. ആര്‍എസ്‌എസിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു ഭയമാണ്. ഇവിടെ അവര്‍ ബിജെപിയിലേയ്ക്ക് പോകുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ കഴിയില്ലെന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. ബിജെപിയെ എതിര്‍ക്കാനുള്ള രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ട്രാക്ടര്‍ ഓടിക്കുകയാണ്.

ട്രാക്ടര്‍ ഓടിച്ചാല്‍ ബിജെപി ഓടുമോ. കൊല്ലത്ത് വന്ന് കടലില്‍ ചാടി. ബിജെപിക്കാര്‍ കടലിലല്ല കരയിലാണുള്ളതെന്ന് രാഹുലിന് അറിയില്ലേയെന്നും കോടിയേരി പരിഹസിച്ചു. കഴിഞ്ഞ സര്‍ക്കാരുകളെ വിലയിരുത്തി വേണം തിരഞ്ഞെടുപ്പ് നടത്താന്‍. ഈ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. നേമം സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി, മണ്ഡലം സെക്രട്ടറി കരമന ഹരി, മേയര്‍ ആര്യാ രാജേന്ദ്രന്‍, സിപിഐ നേതാവ് വേണുഗോപാലന്‍ നായര്‍, ജെഡിഎസ് നേതാവ് ചാരുപാറ രവി, എന്‍സിപി നേതാവ് പാളയം രാജന്‍, സിപിഎം നേതാക്കളായ സി.ജയന്‍ബാബു, പുഷ്പലത എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration