വി വി രമേശന് ആവേശത്തോടെ വരവേല്പ്; ഇടതുമുന്നണി മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട വി വി രമേശന് മണ്ഡലത്തിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. വ്യഴാഴ്ച കുമ്ബളയില്‍ എത്തിയ രമേശന് ആവേശകരമായ സ്വീകരണമാണ് ഇടത് മുന്നണി പ്രവര്‍ത്തകര്‍ നല്‍കിയത്.
ശേഷം കുമ്ബള ടൗണില്‍ നാട്ടുകാരെയും തൊഴിലാളികളെയും കണ്ട് വോടഭ്യര്‍ഥിച്ചു. സിപിഎം ജില്ലാ സെക്രടറിയേറ്റംഗം വി പി പി മുസ്തഫ, സിദ്ദീഖലി മൊഗ്രാല്‍, താജുദ്ദീന് മൊഗ്രാല്‍, ജയപ്രകാശ്, എം ശങ്കര്‍റൈ, പി രഘുദേവന്‍, സി എ സുബൈര്‍, കെ കെ അബ്ദുല്ല കുഞ്ഞി തുടങ്ങിയ ഇടത് നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
ആദ്യം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ദയാനന്ദയ്ക്കെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിവി രമേശന് നറുക്ക് വീണത്. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാനും സിപിഎം ജില്ലാ കമിറ്റി അംഗവുമാണ് അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.