കുണ്ടണിമുക്കും പിന്നെ കുറേ കുണ്ടണികളും; "സർവ്വേ കല്ല്" ഫസ്റ്റ് ലുക്ക് പോസ്റ്റർ
എസ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ സയോണ സംഗീത് നിർമ്മാണം നിർവഹിച്ച് രതീഷ് രോഹിണി സംവിധാനം ചെയ്യുന്ന "സർവ്വേ കല്ല്" എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ, ശബരീഷ്, രാജേഷ് മോഹനൻ, ആർ.ജെ ഷിഫിൻ എന്നിവർ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. രതീഷ് രോഹിണി തന്നെയാണ് ഒരുക്കിയിരിക്കുന്നതും.
ടൈറ്റിൽ പോസ്റ്റർ നേരത്തെ പ്രശസ്ത സിനിമാതാരം അജുവര്ഗീസ്സ് പുറത്തുവിട്ടിരുന്നു. ഒരു ഗ്രാമത്തിലെ നിഷ്കളങ്കരായ ഒരുകൂട്ടം തൊഴിലാളികളുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന നർമ്മ സന്ദര്ഭങ്ങളും, പൊല്ലാപ്പുകളും, അതിജീവനവുമാണ് സീരീസിന്റെ പ്രമേയം.
സോനു സുരേന്ദ്രൻ സംഭാഷണം, ശ്യാം അമ്പാടി ഛായാഗ്രഹണം, ശരത് ഗീതാലാൽ എഡിറ്റിംഗ് ജെമിനി ഉണ്ണികൃഷ്ണൻ സംഗീതം, സന്തോഷ് പെരളി ഗാന രചന, ബിജു ജോസ് ശബ്ദ മിശ്രണം, ബാബു ജോൺ കലാസംവിധാനം, ശങ്കർ തങ്കരാമൻ നിശ്ചല ഛായാഗ്രഹണം വിനോദ് ഗംഗ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, പോസ്റ്റർ ഡിസൈൻ പ്രദീപ് മുരളീധരൻ എന്നിവർ നിർവഹിക്കുന്നു. 'ക്രിയാത്മ'യാണ് സാങ്കേതിക സഹായം നൽകിയിരിക്കുന്നത്.