കോട്ടയം ജില്ലയില്‍ 124 പുതിയ രോഗികള്‍; ആകെ 940 പേര്
കോട്ടയം ജില്ലയില്‍ 124 പേര് കൂടി കോവിഡ് ബാധിതരായി. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന പത്തു പേരും രോഗബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചവരില്‍ ആറു പേര് മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 26 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. വിജയപുരം-10, ഉഴവൂര്‍-9, പനച്ചിക്കാട്-7, മുണ്ടക്കയം-5, അതിരമ്പുഴ, വൈക്കം- 4 വീതം, പനച്ചിക്കാട്, അകലക്കുന്നം, ചെമ്പ്, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 31 പേര് കൂടി ആശുപത്രി വിട്ടു. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2576 പേര് രോഗബാധിതരായി. 1633 പേര് രോഗമുക്തി നേടി.
വിദേശത്തുനിന്നെത്തിയ 67 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 54 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 534 പേരും ഉള്‍പ്പെടെ 655 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 10322 പേരാണ് ക്വാറന്റയിനിലുള്ളത്.