Friday, April 26, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്

16 May 2020 05:52 PM

ഇനി ചികിത്സയിലുള്ളത് 87 പേര്‍; ഇന്ന് 4 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 497

ഇന്ന് പുതിയ 6 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4644 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 22 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration