The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതി

മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; അധികാരമേറ്റ് ടിഡിപിയുടെ റാം മോഹൻ നായിഡു

മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ടിഡിപിയുടെ രാം മോഹൻ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്…

Kerala10 Jun 2024, 5:22 AM 23,963
മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; അധികാരമേറ്റ് ടിഡിപിയുടെ റാം മോഹൻ നായിഡു

മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ടിഡിപിയുടെ രാം മോഹൻ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 36 വയസ് മാത്രാമണ് റാം മോഹൻ നായിഡുവിന് പ്രായം. തുടർച്ചയായി മൂന്നാമത്തെ തവണയാണ് ശ്രീകാകുളത്ത് നിന്ന് റാം മോഹൻ നായിഡു എംപിയാകുന്നത്. ടിഡിപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ് റാം മോഹൻ.

റാം മോഹൻ 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെ തിലക് പേരടയെയാണ് തോൽപ്പിച്ചത്. മുൻ കേന്ദ്രമന്ത്രി യേരൻ നായിഡുവിന്റെ മകനാണ് റാം മോഹൻ നായിഡു. യേരൻ നായിഡു 1996-98 കാലഘട്ടത്തിലാണ് കേന്ദ്രമന്ത്രിയായത്. പിതാവ് യേരൻ നായിഡുവിന്റെ മരണത്തിന് പിന്നാലെയാണ് റാം മോഹൻ നായിഡുവിന്റെ രാഷ്ട്രീയ പ്രവേശനം.

26-ാം വയസ്സിലാണ് അദ്ദേഹം ശ്രീകാകുളം ലോക്സഭാ സീറ്റിൽ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ചത്. പതിനാറാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായിരുന്നു. പാർലമെന്റിൽ ആർത്തവ ആരോഗ്യ വിദ്യാഭ്യാസത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ആദ്യ എംപിമാരിൽ ഒരാളാണ് റാം മോഹൻ നായിഡു. സാനിറ്ററി പാഡുകളിൽ ചുമത്തുന്ന ജിഎസ്ടി എടുത്തു കളയുന്നതിന് അദ്ദേഹം വ്യാപകമായ പ്രചരണം നടത്തിയിട്ടുമുണ്ട്.

കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം, റെയിൽവേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലും ടൂറിസം, സംസ്‌കാരം എന്നീ കമ്മിറ്റികളുടെ കൺസൾടേറ്റീവ് കമ്മിറ്റിയിലും ഒബിസി, ഔദ്യോഗിക ഭാഷാ വകുപ്പ് എന്നിവയുടെ ക്ഷേമ കമ്മിറ്റിയിലും റാം മോഹൻ നായിഡു ഭാഗമായിരുന്നു.

Share this story

Share

Related Stories