The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വികസനചരിത്രമെഴുതി കൊല്ലം @75 പ്രദർശന വിപണന മേള; മാർച്ച്‌ 10ന് കൊടിയിറങ്ങുന്നു

സൗജന്യ സേവനങ്ങളുടെയും വിസ്മയ കാഴ്ച്ചകളുടെയും വിപണിയുടെയും അതിലുപരി കൊല്ലത്തിന്റെ സാംസ്കാരിക പൈതൃക ചരിത്രമെഴുതിയ കൊല്ലം @ 75 പ്രദർശന വിപണന മേള മാർച്ച്‌ 10ന് സമാപിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ…

Kerala10 Mar 2025, 4:30 AM 45,867
വികസനചരിത്രമെഴുതി കൊല്ലം @75 പ്രദർശന വിപണന മേള; മാർച്ച്‌ 10ന് കൊടിയിറങ്ങുന്നു

സൗജന്യ സേവനങ്ങളുടെയും വിസ്മയ കാഴ്ച്ചകളുടെയും വിപണിയുടെയും അതിലുപരി കൊല്ലത്തിന്റെ സാംസ്കാരിക പൈതൃക ചരിത്രമെഴുതിയ കൊല്ലം @ 75 പ്രദർശന വിപണന മേള മാർച്ച്‌ 10ന് സമാപിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേളയിൽ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ 15 ഓളം പ്രസാധകർ പങ്കെടുത്ത പുസ്തകമേളയും കൊണ്ടും മറക്കാനാവാത്ത അനുഭവം പകർന്നാണ് നാളെ അവസാനിക്കുന്നത്. പ്രവേശനം സൗജന്യം.


\"\"


ശീതീകരിച്ച 210 സ്റ്റാളുകളിലായി നടന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ വഴി നേരിട്ടുള്ള സേവനവും മാർഗ നിർദേശങ്ങളും അവബോധവും ജനങ്ങൾക്ക് ലഭ്യമായി. ജലവിഭവ വകുപ്പ് സൗജന്യ ജല പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ സ്റ്റോൾ വഴി, ദിവസവും അനേകം പേരാണ് വിവിധ പരിശോധനകൾ നടത്തിയത്. മെഡിക്കൽ ടീമും സജ്ജമായിരുന്നു. കെ.എസ്.ഇ. ബി, വനിത ശിശു വികസനം, എക്സൈക്സ് വകുപ്പ് ഏർപ്പെടുത്തിയ ചെറിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.


\"\"


പോലീസ് വകുപ്പിന്റെ ആയുധങ്ങൾ, സെൽഫ് ഡിഫൻസ് പാഠങ്ങൾ, അഗ്‌നിരക്ഷാ സേനയുടെ സി.പി.ആർ ഉൾപ്പടെയുള്ള പ്രഥമ ശുശ്രുഷ, സുരക്ഷ പാഠങ്ങൾ, എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെ അതിനൂതന സാങ്കേതിക വിദ്യകൾ പരിചയപെടുത്തുന്ന മാതൃകകൾ ഏറെ ശ്രദ്ധേയമായി. പി ആർ ഡിയുടെ കൊല്ലത്തിന്റെ ചരിത്ര വികസനം തീം സ്റ്റാൾ കൗതുകമായി. നാടിന്റെ കാർഷിക സംസ്‌കാരം വിളിച്ചോതുന്നതായിരുന്നു കാർഷികക്ഷേമ വകുപ്പിന്റെ വിപണന സ്റ്റോൾ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാൾ വഴി സൗജന്യ കെ സ്വിഫ്റ്റ്, ഉദ്യം രെജിസ്ട്രേഷൻ സംരംഭകർക്ക് താങ്ങായി. ഐ.ടി മിഷൻ ഒരുക്കിയ സൗജന്യ ആധാർ ബയോ മെട്രിക് അപ്ഡേഷൻ, പുതിയ ആധാർ എടുക്കൽ എന്നിവ ഒട്ടേറെ പേർ വിനിയോഗിച്ചു.


\"\"


വ്യവസായം, സഹകരണം, കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകൾ, പട്ടികവർഗ വികസന വകുപ്പ്, ഫിഷറീസ് എന്നിവയുടെ സ്റ്റാളുകളും ചെറുസംരംഭകർക്ക് മികച്ച ഇടം നൽകി. സ്പോർട്സ് ഏരിയ, ആക്ടിവിറ്റി കോർണറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ കുട്ടികളുടെ പ്രിയപ്പെട്ടതായി.


\"\"


വയലിൻ ഫ്യൂഷൻ, നാടൻ പാട്ട്, മട്ടന്നൂരിന്റെ ചെണ്ടമേളം മുതൽ അലോഷിയുടെ ഗസൽ, ആട്ടം- തേക്കിൻകാട് ബാൻഡിന്റെ ഫ്യൂഷൻ, സ്റ്റീഫൻ ദേവസ്സിയുടെ സംഗീതനിശ നീണ്ട കലാപരിപാടികൾ നഗരരാത്രികളെ ആഘോഷമാക്കി. കൊല്ലം ജില്ലയുടെ ചരിത്രം, സാംസ്കാരികതനിമ, പൈതൃകം എന്നിവ നവസാങ്കേതികവിദ്യയുടെ സഹായത്തോടെ മേളയിൽ എത്തിയ ഓരോരുത്തരേയും ആഴത്തിൽ ബോധ്യപ്പെടുത്തിയാണ് മേള സമാപിക്കുന്നത്.


 


 


Share this story

Share

Related Stories