The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിവടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണംകാലടി സര്‍വകലാശാല SFI വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിവടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണംകാലടി സര്‍വകലാശാല SFI വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടു

വാക്കുകൾക്ക് പുതിയ അർത്ഥസംവേദനശേഷി ഉണ്ടാകണം: പ്രഭാവർമ

പുതിയ എഴുത്തുകാർ പല വിധത്തിലുള്ള സങ്കേതങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അത് പുതിയ സംവേദനശേഷി ഉണ്ടാക്കുന്നുണ്ടെന്നും കവി പ്രഭാവർമ. കവിയും കവിതയും എന്ന സെഷനിൽ കവിതയിലെ സർഗാത്മകത എന്ന വിഷയം അവതരിപ്പിക്കുകയാ…

Kerala09 Jan 2025, 10:30 PM 28,253
വാക്കുകൾക്ക് പുതിയ അർത്ഥസംവേദനശേഷി ഉണ്ടാകണം: പ്രഭാവർമ

പുതിയ എഴുത്തുകാർ പല വിധത്തിലുള്ള സങ്കേതങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അത് പുതിയ സംവേദനശേഷി ഉണ്ടാക്കുന്നുണ്ടെന്നും കവി പ്രഭാവർമ. കവിയും കവിതയും എന്ന സെഷനിൽ കവിതയിലെ സർഗാത്മകത എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.


പുതിയ എഴുത്തുകാർ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ അതുവഴി പുതിയ ഭാഷയുണ്ടാവണം, പുതിയ ഭാവുകത്വവും പുതിയ ശൈലീവിശേഷവുമുണ്ടാവണം. എങ്കിലേ ആവർത്തിച്ചാവർത്തിച്ച് ക്ലാവുപിടിച്ചുപോയ വാക്കുകൾക്ക് പുതിയ സംവേദനശേഷി ഉണ്ടാവുകയുള്ളൂ. വാക്കുകൾക്ക് പുതിയ അർത്ഥസംവേദന ശേഷി ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം പുതിയ സങ്കേതങ്ങൾ തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


മനസ്സ് നവീകരണത്തിന് വിധേയമാകുമ്പോഴാണ് സർഗാത്മകമാവുന്നത്. എന്നാൽ സർഗാത്മകത കവിക്കോ കവിതയ്ക്കോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏതാണ് സർഗാത്മകതയുടെ ഉരകല്ല് എന്ന ചോദ്യവും ബാക്കിയാകുന്നു. സർഗാത്മക മനസുകൾക്കെ കവിതയിൽ പുതിയ അനുഭൂതിവിശേഷം ഉണ്ടാക്കാനാകൂ. അത്തരം കവികളുണ്ടാകണം. നല്ല കവിതയുണ്ടാകാൻ നല്ല വായനാ സമൂഹമുണ്ടാകണം. വായനസമൂഹത്തിന്റെ നിലവാരം താഴുമ്പോൾ എഴുത്തുകാരന്റെ നിലവാരവും കുറയും.


ആവർത്തിച്ചുപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഒരു കവിയുടെയും മനസ്സോ സ്വഭാവമോ വ്യക്തിത്വമോ വെളിപ്പെടുത്തുന്നില്ല. പല സാഹിത്യകാരും വിരുദ്ധങ്ങളായ നിലപാടുകൾ വ്യത്യസ്ത ഘട്ടങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാർ പല രചനകളിലായി കടകവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രഭാവർമ പറഞ്ഞു.


Share this story

Share

Related Stories