The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു

പശ്ചിമതീര കനാൽ നവീകരണം; 325 കോടി രൂപയുടെ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോവളം – ബേക്കൽ ജലപാതാ വികസനത്തിൽ കേരള സർക്കാർ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാനൊരുങ്ങുന്നു. പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വി…

Kerala19 Feb 2024, 2:25 AM 24,339
പശ്ചിമതീര കനാൽ നവീകരണം; 325 കോടി രൂപയുടെ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോവളം – ബേക്കൽ ജലപാതാ വികസനത്തിൽ കേരള സർക്കാർ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാനൊരുങ്ങുന്നു. പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 20ന് വൈകീട്ട് 4 മണിക്ക് തിരുവനന്തപുരം കരിക്കകത്ത് ഉദ്ഘാടനം ചെയ്യും.


 കോസ്റ്റൽ ഷിപ്പിങ് ആൻറ് ഇൻലൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടർവേയ്‌സ് ആൻറ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവ സംയുക്തമായാണ് പദ്ധതി നിർവഹണം നടത്തുന്നത്.


21 കോടി രൂപ ചെലവിട്ട് നിർമിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് ബ്രിഡ്ജ്, കോഴിക്കോട് വടകര – മാഹി കനാലിനു കുറുകെ നിർമിച്ച വെങ്ങോളി പാലം,  കഠിനംകുളം-വർക്കല റീച്ചിനിടയിൽ നിർമിച്ച 4 ബോട്ട് ജെട്ടികൾ  എന്നിവയുടെ പ്രവർത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാൽ ഡ്രഡ്ജിങ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം-തൊട്ടിൽപാലം കനാൽതീര സൗന്ദര്യവത്ക്കരണം, ചിലക്കൂർ ടണലിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയുടെ നിർമാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക.


അതോടൊപ്പം,  247 കോടി രൂപ ചെലവിട്ട്, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (ക്വിൽ) സമഗ്രമായി നടപ്പിലാക്കി വരുന്ന വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടവും ഉദ്ഘാടനം ചെയ്യപ്പെടും. വർക്കല, കഠിനംകുളം മേഖലയിൽ 516 കുടുംബങ്ങൾക്ക് 86 കോടി രൂപയുടെ പാക്കേജ് ഇതിനോടകം  ക്വിൽ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മേഖലയിൽ 936 കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയ്ക്ക് കൂടി തുടക്കമാവുകയാണ്.


കഴക്കൂട്ടം എം. എൽ. എ. കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.  മന്ത്രിമാരായ വി. ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, ജി. ആർ. അനിൽ എന്നിവർ വിശിഷ്ടാതിഥികളാവും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം.പി. ശശി തരൂർ, എം. എൽ. എ. മാരായ ആന്റണി രാജു, വി. ജോയി, വി. ശശി എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും  ചടങ്ങിൽ പങ്കെടുക്കും.


Share this story

Share

Related Stories