The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്

വ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍, കൗണ്‍സില്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പ് ചേര്‍ത്തെന്ന എല്‍ഡിഎഫ് പരാതിയില്‍ മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എന്നിവര്‍ക്കെതിരെ കേസ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്…

Kerala08 Oct 2026, 11:24 AM 9,448
വ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി
വ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍, കൗണ്‍സില്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പ് ചേര്‍ത്തെന്ന എല്‍ഡിഎഫ് പരാതിയില്‍ മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എന്നിവര്‍ക്കെതിരെ കേസ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്‌ക്കെതിരെയും കേസുണ്ട്. ആര്‍ സുഗതന്റെ വ്യാജ ഒപ്പ് രജിസ്റ്ററില്‍ ചേര്‍ത്തെന്നായിരുന്നു പരാതി.

സിപിഐഎം നേതാവ് എസ്പി ദീപക് നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഫെബ്രുവരി മാസം മുതല്‍ സുഗതന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ആറ് മാസം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ ചട്ടപ്രകാരം അയോഗ്യനാകും. സുഗതനെ പുറത്താക്കാതിരിക്കാനാണ് വ്യാജ ഒപ്പിട്ടു കൗണ്‍സില്‍ രജിസ്റ്ററില്‍ ക്രമക്കേട് നടത്തിയത്. തങ്ങളുടെ സമരവും പ്രക്ഷോഭവും ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. മേയര്‍ സ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടി ബിജെപിയും ആര്‍എസ്എസും നടത്തിയ ക്രമക്കേടാണിത്. സംഭവത്തില്‍ പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെന്നും യുഡിഎഫും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്നും എസ് പി ദീപക്ക് ആവശ്യപ്പെട്ടു.

Share this story

Share

Related Stories