The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇത് കുട്ടിക്കളിയല്ല : ആരോഗ്യവിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് കുട്ടി പാർലമെന്റ്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങൾ ചർച്ചക്കെത്തിയപ്പോൾ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ ബാലപാർലമെന്റിൽ നിർദേശം. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘ…

Kerala07 Feb 2024, 6:35 AM 27,557
ഇത് കുട്ടിക്കളിയല്ല : ആരോഗ്യവിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് കുട്ടി പാർലമെന്റ്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങൾ ചർച്ചക്കെത്തിയപ്പോൾ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ ബാലപാർലമെന്റിൽ നിർദേശം. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെന്റിൽ രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു.


കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ , വിദ്യാഭ്യാസം, ബാലവിവാഹം, തുടങ്ങിയവ ഗൗരവസ്വഭാവത്തോടെ കുട്ടികൾ കൈകാര്യം ചെയ്തു. ചെറുതോണി ടൗൺ ഹാളാണ് കഴിഞ്ഞ ദിവസം ബാലപാർലമെന്റിന് വേദിയായത്. രാഷ്ട്രപതിയായി രാജാക്കാട് സ്വദേശി ഗൗരിനന്ദ രാജൻ , ഉപരാഷ്ട്രപതിയായി കട്ടപ്പന സ്വദേശി ഗോകുൽ , സ്പീക്കറായി പീരുമേട് സ്വദേശി രാഹുൽ ആർ നായർ , പ്രധാനമന്ത്രിയായി ഏലപ്പാറ സ്വദേശി അഭിറാം മനോജ് , പ്രതിപക്ഷ നേതാവിന്റെ ചുമതല വെണ്മണിയിൽ നിന്നുള്ള അദീന സിബി എന്നിവർ നിർവഹിച്ചു. പാർലമെന്റ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് വിവിധ വകുപ്പുകളുടെ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ട നിവേദ്യ, സർവേശ്, ദേവൂട്ടി, അൽക്ക, പവിത്ര, അനത്യ, ഇഹ്സാൻ, വൈഗ, ഇൻഷാ, എന്നിവർ മറുപടി നല്കി.


മുൻ എംപി അഡ്വ. ജോയിസ് ജോർജ്ജാണ് ബാലപാർലമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. ജനാധിപത്യസംവിധാനങ്ങളുടെ ആവശ്യകത, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളും അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമസമിതി കുട്ടികളുടെ ബാലപാര്‍ലമെന്റ് വിളിച്ചുചേർത്തത്. ജനാധിപത്യത്തെ പരിചയപ്പെടുന്നതോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനവും പരിപാടിയുടെ ലക്ഷ്യമായിരുന്നു. പാര്‍ലമെന്റിന്റെ പൊതുനടത്തിപ്പും , അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ഉള്‍പ്പെടുത്തി ഒരു യഥാര്‍ത്ഥ പാര്‍ലമെന്റായി ബാലപാർലമെന്റ് മാറുന്ന കാഴ്ചയായിരുന്നു ചെറുതോണി ടൗൺ ഹാളിൽ കണ്ടത്.


ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ജി സത്യൻ, ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ലൈബ്രറി കൗൺസിൽ പ്രവർത്തകർ, വിവിധ മേഖലകളിൽ നിന്നെത്തിയ കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


Share this story

Share

Related Stories